ചെങ്ങന്നൂരില്‍ നടന്ന കുടുംബശ്രീ ദേശീയ സരസ് മേളയിൽ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാലിനെ പൂച്ചെണ്ട് കൊടുത്ത് സ്വീകരിച്ചത് ചെങ്ങന്നൂര്‍ നഗരസഭയിലെ ഹരിതകര്‍മ സേനാംഗമായ പൊന്നമ്മയാണ്. ഇതിന്റെ വിഡിയോ ഇതിനോടകം വൈറൽ ആണ്. വേദിയിലെത്തിയ പൊന്നമ്മ നിറചിരിയോടെ മോഹൻലാലിന് പൂച്ചെണ്ട് നൽകുകയും അത് സ്വീകരിച്ച മോഹൻലാൽ, പൊന്നമ്മയുടെ ചേർത്ത് നിർത്തുകയും ചെയ്തു.
പരിപാടിയുടെ മുഖ്യ സംഘാടകനായ മന്ത്രി സജി ചെറിയാനാണ് നടൻ മോഹൻലാലിനെ പൂച്ചെണ്ട് നൽകി സ്വീകരിക്കാൻ നഗരസഭയിലെ മുതിർന്ന ഹരിതകർമ സേനാംഗമായ പൊന്നമ്മ ദേവരാജിനെ തിരഞ്ഞെടുത്തത്.