Tuesday 14 September 2021 10:16 AM IST : By സ്വന്തം ലേഖകൻ

മോഹൻലാലും ശ്രീകുമാർ മേനോനും വീണ്ടും ഒന്നിക്കുന്നു: ഹിന്ദിയിലും മലയാളത്തിലുമായി ‘മിഷൻ കൊങ്കൺ’

mohanlal

മോഹൻലാലും സംവിധായകൻ വി.എ ശ്രീകുമാർ മേനോനും വീണ്ടും ഒന്നിക്കുന്നു. ഹിന്ദിയിലും മലയാളത്തിലുമായി ഒരുങ്ങുന്ന, ‘മിഷൻ കൊങ്കൺ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ രൺദീപ് ഹൂഡയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

ജിതേന്ദ്ര താക്കറെ, ശാലിനി താക്കറെ, കമാൽ ജെയിൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടി.ഡി രാമകൃഷ്ണന്റെതാണ് രചന. സിനിമയുടെ മറ്റു വിവരങ്ങൾ ലഭ്യമല്ല.

2018ലാണ് മോഹൻലാലും ശ്രീകുമാറും ഒന്നിച്ച ആദ്യ ചിത്രം ഒടിയൻ പുറത്തിറങ്ങിയത്.