Monday 08 February 2021 11:32 AM IST : By സ്വന്തം ലേഖകൻ

‘ചേട്ടച്ഛനും മീനാക്ഷിക്കുട്ടിയും’ വീണ്ടും കണ്ടുമുട്ടി! ‘പവിത്രം’ ഓർമകളിൽ പ്രേക്ഷകർ: ചിത്രം വൈറൽ

lal

‘ചേട്ടച്ഛന്റെയും മീനാക്ഷിക്കുട്ടിയുടെയും’ ഏറ്റവും പുതിയ ചിത്രം ആഘോഷമാക്കി സോഷ്യൽ മീഡിയ. മോഹൻലാലും വിന്ദുജ മേനോനും ‘അമ്മ’യുടെ മന്ദിരം ഉദ്ഘാടന വേളയിലാണ് വീണ്ടും കണ്ടുമുട്ടിയത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളുടെ പട്ടികയിലാണ് ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത്, 1994 ൽ റിലീസ് ചെയ്ത ‘പവിത്ര’ത്തിന്റെ സ്ഥാനം. ചിത്രം ചേട്ടച്ഛന്റെയും മീനാക്ഷിക്കുട്ടിയുടെയും കഥയായിരുന്നു. മോഹൻലാലും വിന്ദുജ മേനോനുമാണ് ഈ കഥാപാത്രങ്ങളെ മനോഹരമാക്കിയത്.

നർത്തകി കൂടിയായ വിന്ദുജയെ താരമാക്കിയ ചിത്രമാണ് ‘പവിത്രം’. ചിത്രത്തിൽ മോഹൻലാലിന്റെ പ്രകടനം സമാനതകളില്ലാത്ത വിധം ഗംഭീരമാണ്.