Tuesday 12 October 2021 12:26 PM IST : By സ്വന്തം ലേഖകൻ

നിറകണ്ണുകളോടെ, സങ്കടം താങ്ങാനാകാതെ മോഹൻലാൽ: വികാര നിർഭര നിമിഷങ്ങൾ: വിഡിയോ

mohanlal

പ്രിയ സുഹൃത്തിനെ അവസാനമായി ഒരു നോക്ക് കണ്ട്, കണ്ണീരോടെ മോഹൻലാൽ. ഇന്നലെ രാത്രിയാണ് നെടുമുടി വേണുവിന്റെ ഭൗതിക ശരീരം കാണാൻ‌ മോഹൻലാൽ എത്തിയത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ഇന്നലെയാണ് മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു അന്തരിച്ചത്. മോഹൻലാലും നെടുമുടിയും അടുത്ത സുഹൃത്തുക്കളാണ്. ധാരാളം സിനിമകളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുമുണ്ട്. പ്രിയ സുഹൃത്തിന്റെ വേർപാടിൽ വേദന പങ്കുവച്ച് മോഹൻലാൽ സോഷ്യൽ മീഡിയയില്‍ കുറിച്ചത് ശ്രദ്ധേയമായിരുന്നു.

വിഡിയോ –