വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നു താനും കുടുംബവും സുരക്ഷിതരാണെന്നു മിനിസ്ക്രീൻ താരം മോനിഷ സി.എസ്. ഒപ്പം ദുരന്തത്തിനു രണ്ടു ദിവസം മുൻപ് പകർത്തിയ വയനാടൻ ഭംഗിയുടെ ഒരു വിഡിയോയും താരം പോസ്റ്റ് ചെയ്തു. ‘തമിഴ്നാട്ടിൽ മഴ പെയ്യുന്നുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല, പക്ഷെ എന്റെ നാടായ വയനാട്ടിൽ രാവിലെ മുതൽ കനത്ത മഴയാണ്. നല്ല തണുപ്പാണ്. രാവിലെ മുതൽ നിർത്താതെ മഴ പെയ്യുകയാണ്. ഇൗ കാഴ്ച കാണാൻ നല്ല ഭംഗിയുണ്ട്’.– മോനിഷ വിഡിയോയിൽ പറയുന്നു.
‘ഞാൻ ഈ വിഡിയോ എടുത്തത് രണ്ട് ദിവസം മുമ്പാണ്. ഇന്ന് വയനാടിന്റെ മുഴുവൻ സാഹചര്യവും മാറി. എന്റെ കുടുംബവും ഞാനും ഇവിടെ സുരക്ഷിതരാണ്’.– വിഡിയോ പോസ്റ്റ് ചെയ്ത് മോനിഷ കുറിച്ചതിങ്ങനെ.
‘മഞ്ഞുരുകും കാലം’ എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായ മോനിഷ സുൽത്താൻ ബത്തേരി സ്വദേശിയാണ്.