Friday 02 July 2021 10:32 AM IST : By സ്വന്തം ലേഖകൻ

ഇനി പ്രിയതാരങ്ങൾ ഒന്നിച്ച്! വിവാഹ തീയതി പങ്കുവച്ച് മൃദുല: ആശംസകളുമായി ആരാധകർ

mridhula

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന താര വിവാഹമാണ് മൃദുല വിജയുടെയും യുവ കൃഷ്ണയുടെയും. ഇപ്പോഴിതാ, തങ്ങളുടെ വിവാഹ തീയതി ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് മൃദുല.

08–07–2021 ആണ് വിവാഹ തീയതി. തങ്ങൾ ഒന്നിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്താണ് താരം വിവാഹ തീയതി പങ്കുവച്ചത്.

തിരുവനന്തപുരത്തു വച്ചാണ് വിവാഹം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുക്കുക.