Friday 09 July 2021 04:57 PM IST : By സ്വന്തം ലേഖകൻ

മുണ്ട് മടക്കിക്കുത്തി ചുള്ളനായി യുവ, തലയ്ക്ക് കൈവച്ച് മൃദുല: പ്രണയം നിറച്ച് ക്യൂട്ട് ഫൊട്ടോഷൂട്ട്

yd-cover

മലയാളി കുടുംബപ്രേക്ഷകർ മനസുതൊട്ട് അനുഗ്രഹിച്ച വിവാഹമാണ് മൃദുലയുടേതും യുവകൃഷ്ണയുടേതും. മിനിസ്ക്രീനിലെ ഈ മിന്നുംതാരങ്ങളുടെ വിവാഹം കഴിഞ്ഞദിവസം തിരുവനന്തപുരത്തു വച്ചായിരുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടെ ആറ്റുകാൽ ക്ഷേത്രത്തിൽവച്ചായിരുന്നു ഇവരുടെ വിവാഹം.

yd-2
yd-9

ഇരുവരുടേയും വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങൾസോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴതും പ്രണയവും തമാശയും നിറയുന്ന ഒരുപിടി ഫൊട്ടോഷൂട്ട് ചിത്രങ്ങളും പുറത്തു വന്നിരിക്കുകയാണ്. മുണ്ട്മടക്കി കുത്തി ചുള്ളനായാണ് യുവ പ്രത്യക്ഷപ്പടുന്നത്. മൃദുലയാകട്ടെ തനി നാടൻ ലുക്കിലും സുന്ദരിയായി.

yd-9
yd-3

‘‘ഒടുവിൽ യുവകൃഷ്ണ എന്റെ സ്വന്തം ഉണ്ണിയേട്ടനായിത്തീർന്നു’’– താലികെട്ടുന്ന ചിത്രം പങ്കുവച്ച് മൃദുല കുറിച്ചു.

‘വളരെ മാന്യനായ കല്യാണ ചെക്കനെ കണ്ടോ’ എന്ന തലക്കെട്ടോടെ മുണ്ടു മടക്കിക്കുത്തി നിൽക്കുന്ന ചിത്രം യുവ പങ്കുവച്ചു.

yd-1

പ്രത്യേക ഡിസൈനിൽ െനയ്തെടുത്ത സാരിയും കസ്റ്റമൈസ് ചെയ്ത ബ്ലൗസുമാണ് മൃദുല ധരിച്ചത്. ഒരു മാസത്തിലേറെ എടുത്താണ് ബാലരാമപുരത്തുള്ള മംഗല്യക്കസവ് ടീം സാരി ഒരുക്കിയത്. ഡിസൈനർ ആനു നോബിയാണ് ബ്ലൗസ് കസ്റ്റമൈസ് ചെയ്തത്. വധൂവരന്മാർ ഹാരമണിയിക്കുന്ന ചിത്രവും മൃദുലയുടെയും യുവയുടെയും പേരുകൾ ചേർത്ത് മൃദ്‌വ എന്നും ബ്ലൗസിന്റെ പുറകിൽ തുന്നിയിരുന്നു.

yd-5
yd-6