Wednesday 08 July 2020 09:51 AM IST : By സ്വന്തം ലേഖകൻ

സാരി ലുക്കിൽ തകർപ്പൻ മേക്കോവർ ഫോട്ടോഷൂട്ടുമായി മൃദുല വിജയ്! ചിത്രങ്ങൾ വൈറൽ

mridhula

സാരി ലുക്കിൽ തകർപ്പൻ മേക്കോവർ ഫോട്ടോഷൂട്ടുമായി മിനിസ്ക്രീൻ താരം മൃദുല വിജയ്. താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറൽ ആണ്. പൂക്കാലം വരവായി എന്ന പരമ്പരയില്‍ സംയുക്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ മൃദുലയുടെ സഹോദരിയാണ് നടി പാര്‍വതി വിജയ്. കുടുംബവിളക്ക് എന്ന പരമ്പരയില്‍ നായകന്റെ സഹോദരിയായ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പാര്‍വതിയായിരുന്നു. അടുത്തിടെയായിരുന്നു പാർവതിയുടെ വിവാഹം.