Wednesday 16 September 2020 02:15 PM IST : By സ്വന്തം ലേഖകൻ

ഭക്തമീരയായി മൃദുല വിജയ്! ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

mrudula

ഭക്തമീരയായി മൃദുല വിജയ്. ഭക്തമീര ലുക്കിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോ‍ടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. അരുൺ ദേവ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

‘ഭാര്യ’ എന്ന പരമ്പരയിലെ രോഹിണിയെന്ന കഥാപാത്രമാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ മൃദുലയെ പ്രശസ്തയാക്കിയത്. കൃഷ്ണ തുളസി, മഞ്ഞുരുകും കാലം, കല്യാണസൗഗന്ധികം, പൂക്കാലം വരവായി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.