Tuesday 27 April 2021 11:10 AM IST : By സ്വന്തം ലേഖകൻ

കൺമണിക്കുട്ടി എന്റെ കൂട്ടുകാരി...! ഒരേ സ്റ്റൈലിലുള്ള കോസ്റ്റ്യൂമണിഞ്ഞ് മുക്തയും കിയാരയും: ചിത്രങ്ങൾ വൈറൽ

muktha

മലയാളത്തിന്റെ പ്രിയ അഭിനേത്രിയാണ് മുക്ത ജോർജ്. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ജീവിത പങ്കാളി. ഇവരുടെ മകൾ കിയാര എന്ന കൺമണിയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.

ഇപ്പോഴിതാ, ഒരേ സ്റ്റൈലിലുള്ള കോസ്റ്റ്യൂമണിഞ്ഞുള്ള മുക്തയുടെയും കൺമണിയുടെയും ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറൽ.

റിമിയുടെ സഹോദരി റീനു ടോമിയുടെ ഇളയകുഞ്ഞിന്റെ മാമോദീസ ചടങ്ങിനിടെ പകർത്തിയതാണ് ഈ ചിത്രങ്ങൾ. നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.