Monday 21 September 2020 12:11 PM IST : By സ്വന്തം ലേഖകൻ

പിറന്നാൾ ആശംസകൾ റാണീമ്മേ...! ഭർതൃമാതാവിന് ജന്മദിനാശംസകൾ നേർന്ന് മുക്ത

rimi

തന്റെ പ്രിയപ്പെട്ട റാണിയമ്മയ്ക്ക് ജന്മദിനാശംസകൾ നേരുകയാണ് മലയാളത്തിന്റെ പ്രിയനടി മുക്ത. മുക്തയുടെ ഭർത്താവ് റിങ്കുവിന്റെയും ഗായിക റിമി ടോമിയുടെയും അമ്മയാണ് റാണി.

‘പിറന്നാൾ ആശംസകൾ റാണീമ്മേ...’എന്നാണ് റാണിയുടെ ചിത്രം പങ്കുവച്ച് മുക്ത കുറിച്ചത്.

2015ലായിരുന്നു മുക്തയുടെയും റിങ്കുവിന്റെയും വിവാഹം. അടുത്തിടെ തന്റെ പെണ്ണുകാണൽ ചടങ്ങിന്റെ ഓർമ്മച്ചിത്രങ്ങള്‍ മുക്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്.