Wednesday 25 January 2023 10:43 AM IST : By സ്വന്തം ലേഖകൻ

തൊണ്ണൂറുകളിലെ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’: താരനിരയിൽ ശ്രീനിവാസനും ഉർവശിയും പാർവതിയും

mukundan-unni

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ തൊണ്ണൂറുകളിലായിരുന്നു ഒരുങ്ങിയതെങ്കിലോ ? ആരായിരിക്കും പ്രധാനവേഷങ്ങളിൽ. കൃഷ്ണ പ്രകാശ് എന്ന കലാകാരന്റെ കാഴ്ചപ്പാടിൽ അതു ശ്രീനിവാസനും ഉർവശിയും പാർവതിയും ജഗദീഷുമൊക്കെയാണ്. ഇത്തരത്തിൽ ചിത്രത്തിന്റെ ക്യാരക്ടർ ലുക്കുകൾ ഒരുക്കിയിരിക്കുകയാണ് കൃഷ്ണ പ്രകാശ്. ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലെ സിനിമാ ഗ്രൂപ്പുകളിൽ ശ്രദ്ധേയമാകുന്നത്.

കഴിഞ്ഞ വർഷം നവംബർ 11നായിരുന്നു ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ബ്ലാക്ക് കോമഡി ജേണറിൽ ഉൾപ്പെടുന്ന ചിത്രത്തിൽ രസകരമായ വക്കീൽ കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിച്ചത്. ജോയി മൂവിസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകൻ അഭിനവ് സുന്ദറും ചേർന്നാണ് ചിത്രത്തിന്റെ രചന.

സിനിമക്ക് തുടർച്ചയുണ്ടാകുമെന്ന് നേരത്തെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. 2024 ൽ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകാമെന്നാണ് നടൻ വിനീത് ശ്രീനിവാസൻ പറഞ്ഞത്.