Friday 29 April 2022 11:27 AM IST : By സ്വന്തം ലേഖകൻ

ആദ്യമായി പ്രണയം പങ്കുവച്ചത് മരത്തിനു മുകളിൽ വച്ച്...: പ്രണയകഥ പറഞ്ഞ് മൈഥിലി

mythili-2

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ പ്രിയനടി മൈഥിലി വിവാഹിതയായത്. ആർക്കിടെക്റ്റ് ആയ സമ്പത്ത് ആണ് വരൻ. ഇപ്പോഴിതാ, തങ്ങളുടെ പ്രണയത്തെക്കുറിച്ച് വിവാഹ ശേഷം മൈഥിലി മാധ്യമങ്ങളോട്് പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.

സമ്പത്ത് ഒരു ട്രീ ഹൗസ് നിർമിക്കുന്ന സമയത്ത് വസ്തു എടുക്കുന്നതിന്റെ ആവശ്യത്തിനായി മൈഥിലിയും അമ്മയും അതേ സ്ഥലത്തു വരുകയുണ്ടായി. അവിടെ വച്ചാണ് സമ്പത്തിനെ പരിചയപ്പെടുന്നതും അത് പിന്നീട് പ്രണയമാകുന്നതും.

രണ്ട് കുടുംബങ്ങളുടെയും പിന്തുണയോട് കൂടിയുള്ള ലവ് കം അറേഞ്ച്ഡ് മാരിയേജ് ആണ് തങ്ങളുടേതെന്ന് മൈഥിലി പറഞ്ഞു. മൈഥിലിക്ക് ഇഷ്ടമുണ്ടെങ്കിൽ സിനിമയിൽ അഭിനയിക്കുന്നത് തുടരുമെന്നും അതിനൊരിക്കലും താൻ എതിരല്ലെന്നും സമ്പത്ത് പറഞ്ഞു.

മരത്തിന്റെ മുകളില്‍ വച്ചാണ് ആദ്യമായി പ്രണയം പരസ്പരം പങ്കുവച്ചതെന്ന് മൈഥിലി പറയുന്നു.

വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു മൈഥിലിയുടെയും സമ്പത്തിന്റെയും വിവാഹം. വൈകിട്ട് കൊച്ചിയിൽ സിനിമാ സുഹൃത്തുക്കൾക്കായി വിരുന്നും ഒരുക്കിയിരുന്നു.