Friday 27 November 2020 12:22 PM IST : By സ്വന്തം ലേഖകൻ

ഞങ്ങളുടെ സ്നേഹം എപ്പോഴും നിനക്കൊപ്പമുണ്ടാകും! സനത്തിന് ജന്മദിനാശംസകൾ നേർന്ന് നദിയ മൊയ്തു

nadiya

മൂത്തമകൾ സനത്തിന് ജന്മദിനാശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയനടി നദിയ മൊയ്തു. മോളുടെ ചിത്രത്തിനൊപ്പം മനോഹരമായ കുറിപ്പും താരം പങ്കുവച്ചു.

‘Wishing you a very Happy birthday Sanam ? ... No matter how near or far you are, our love will always be with you’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

അടുത്തിടെയാണ് സമൂഹമാധ്യമങ്ങളിൽ നദിയ സജീവമായത്. ലോക്ക്‌ഡൗൺ കാലത്ത് തന്റെ പാചകപരീക്ഷണങ്ങളും വിശേഷങ്ങളുമെല്ലാം നദിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

മുംബൈയില്‍ സ്ഥിരതാമസമായ നദിയ മൊയ്തുവിന് സനം, ജാന എന്നിങ്ങനെ രണ്ടു പെണ്മക്കളാണ്. ഭര്‍ത്താവ് ശിരീഷ് ഗോഡ്ബോലേ.