Tuesday 24 November 2020 12:42 PM IST : By സ്വന്തം ലേഖകൻ

നമിത കാലുതെറ്റി വീണ പൊട്ടക്കിണർ നിസ്സാരമല്ല! സെറ്റ് വർക്കിന്റെ വിഡിയോ വൈറൽ

namitha

തെന്നിന്ത്യൻ താരം നമിത നായികയാകുന്ന ‘ബൗ വൗ’ എന്ന ചിത്രത്തിനു വേണ്ടി അണിയറക്കാര്‍ നിർമിച്ച കിണറിന്റെ സെറ്റ് വർക്കുകള്‍ പരിചയപ്പെടുത്തുന്ന വിഡിയോ വൈറൽ.

ചിത്രാഞ്ജലി സ്റ്റുഡിയോയുടെ സമീപത്ത്, രണ്ടാഴ്ച കൊണ്ട് 35 അടി താഴ്ചയുള്ള കിണറാണ് കലാസംവിധായകൻ അനിൽ കുമ്പഴയുടെ നേതൃത്വത്തിൽ നിർമിച്ചത്. അഭിനേതാവിന് കിണറിന്റെ അടിയിൽ വരെ എത്താൻ പ്രത്യേക നടപ്പാത വരെ കിണറിൽ ഒരുക്കി.

കൊടുംകാട്ടിലെ പൊട്ടക്കിണറ്റിൽ കാലുതെറ്റി വീഴുന്ന യുവതിയുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രം. നമിതയ്ക്കൊപ്പം ഒരു നായയും പ്രധാനവേഷത്തിൽ അഭിനയിക്കുന്നു.

ആർ.എൽ രവി, മാത്യു സ്ക്കറിയ എന്നിവരാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

എസ് നാഥ് ഫിലിംസ്, നമിതാസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ നമിത, സുബാഷ് എസ് നാഥ്, എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി.എസ്. കൃഷ്ണ. മലയാളത്തിലും തമിഴിലും നേരിട്ടാണ് ചിത്രീകരണം. കന്നഡത്തിലും തെലുങ്കിലും റീമേക്ക് ചെയ്യും.