Monday 13 July 2020 10:51 AM IST : By സ്വന്തം ലേഖകൻ

‘ഞങ്ങൾ പുതിയ വീട്ടിലേക്കു മാറി, നിങ്ങളുടെ പ്രാർത്ഥനകളിൽ ഒപ്പം ഓർക്കണം...’! ചിത്രങ്ങളും കുറിപ്പും പങ്കുവച്ച് നമിത

namitha

പുതിയ വീട് സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനായിക നമിത പ്രമോദ്. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പും ഇതിനോടകം വൈറൽ ആണ്.

‘ഒത്തിരി സ്നേഹവും സ്വപ്നവും സാമാധനവും ഓർമകളുമൊക്കെ നിറഞ്ഞ ഒരു സന്തോഷം. കുറെ സ്നേഹവും! ഞങ്ങൾ പുതിയ വീട്ടിലേയ്ക്ക് മാറി. നിങ്ങളുടെ പ്രാർത്ഥനകളിൽ ഒപ്പം ഓർക്കണം.... ’.– എന്നാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് താരം കുറിച്ചത്.

പുതിയ വീട്ടിലെ അടുക്കളയിൽ നിന്നുള്ള ചിത്രവും സ്വീകരണ മുറിയിൽ നിന്നുളള ചിത്രങ്ങളുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. വീട് ഗംഭീരമായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. കേരള സാരിയാണ് ചിത്രത്തിൽ നമിതയുടെ വേഷം.