Monday 19 April 2021 02:23 PM IST : By സ്വന്തം ലേഖകൻ

നായാട്ടിന് നരബലിയിര നീ ഞാൻ...! ‘നരബലി’ വിഡിയോ സോങ് എത്തി

narabali

നായാട്ടിലെ ‘നരബലി’ വിഡിയോ സോങ് എത്തി. റാപ് സ്റ്റൈലില്‍ വിഷ്ണു വിജയ് ഈണം പകർന്നിരിക്കുന്ന പാട്ടിന്റെ വരികളെഴുതി ആലപിച്ചിരിക്കുന്നത് മലയാളം റാപ്് ഗായകരിൽ പ്രമുഖനായ വേടൻ. ഗാനം ഇതിനോടകം ശ്രദ്ധേയമാണ്.

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മാർട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് തിയറ്ററുകളിൽ വിജയ പ്രദർശനം തുടരുകയാണ്.