അച്ഛനും അനിയനും ഒപ്പമുള്ള സ്വിമ്മിങ് പൂളില്‍ നിന്നുള്ള നസ്രിയ നസീമിന്റെ മനോഹര ചിത്രം ശ്രദ്ധേയമാകുന്നു. അമ്മയെയും ചിത്രത്തില്‍ കാണാം. നസ്രിയയുടെ അനിയനും നടനുമായ നവീന്‍ ആണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഫഹദ് ഫാസിലിന്റെ അനിയന് ഫര്ഹാന് ഫാസിലാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. നസ്രിയയുടെ വളര്‍ത്തു നായ ഓറിയോയും ചിത്രത്തില്‍, പൂളിന്റെ കരയില്‍ നനഞ്ഞു നില്‍ക്കുന്നുണ്ട്.