Wednesday 16 September 2020 02:47 PM IST : By സ്വന്തം ലേഖകൻ

മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’! കുഞ്ചാക്കോ ബോബനും ജോജുവും ഒന്നിക്കുന്നു

nayattu

ചാർലിക്കു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘നായാട്ട്’ എന്നു പേരിട്ടു. കുഞ്ചാക്കോ ബോബനും ജോജു ജോർജും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നിമിഷ സജയൻ നായികയാകുന്നു.

‘ജോസഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതാണ് രചന. അനിൽ നെടുമങ്ങാട്, യമ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ഛായാഗ്രഹണം – ഷൈജു ഖാലിദ്, എഡിറ്റിങ് – മഹേഷ് നാരായണന്‍, സംഗീതം – വിഷ്ണു വിജയ്, ഗാനരചന – അൻവർ അലി.

രഞ്ജിത് (സംവിധായകൻ), ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് നിർമാണം.

കൊടൈക്കനാൽ, വട്ടവട, മൂന്നാർ, കൊട്ടക്കാംബൂർ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ച സിനിമയ്ക്ക് ഇനി പതിനഞ്ച് ദിവസത്തെ ഷൂട്ട് മാത്രമാണ് ബാക്കിയുള്ളത്. ഈ മാസം അവസാനം എറണാകുളത്തും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പുനരാരംഭിക്കും.