Tuesday 27 April 2021 09:57 AM IST : By സ്വന്തം ലേഖകൻ

ഇവൻ എനിക്കായ് എന്തും ചെയ്യും...! മനോഹരമായ വിഡിയോ പങ്കുവച്ച് നസ്രിയ

nazriya

താന്‍ ഏറെ സ്നേഹിക്കുന്ന കുഞ്ഞാവയോടൊപ്പമുള്ള മനോഹരമായ ഒരു വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം നസ്രിയ നസീം.

സമൂഹമാധ്യങ്ങളിൽ സജീവമായ നസ്രിയ തന്റെ പുതിയ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

എനിക്കായ് ഇവൻ എന്തും ചെയ്യുമെന്നാണ് വിഡിയോയിൽ താരം എഴുതി കാണിക്കുന്നത്.

ഒരിടവേളയ്ക്കുശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് നസ്രിയ. ആദ്യമായി തെലുങ്കിൽ അഭിനയിക്കാനൊരുങ്ങുകയാണ് താരം. ‘എന്റെ സുന്ദരിനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാനിയാണ് നായകൻ.