Monday 12 April 2021 10:28 AM IST : By സ്വന്തം ലേഖകൻ

‘ജോജി പിന്നിലുണ്ട്, സൂക്ഷിക്കുക’! ഫഹദിനൊപ്പമുള്ള ഏറ്റവും പുതിയ സെൽഫിയുമായി നസ്രിയ: ഏറ്റെടുത്ത് ആരാധകർ

nazriya

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഇപ്പോഴിതാ, ഫഹദിനൊപ്പമുള്ള തന്റെ ഏറ്റവും പുതിയ സെൽഫി ചിത്രങ്ങൾ നസ്രിയ പങ്കുവച്ചതാണ് വൈറൽ. Some mornings ...we are in the mood for selfies എന്ന കുറിപ്പോടെയാണ് നസ്രിയ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സെൽഫിയിൽ നസ്രിയയ്ക്ക് പിറകിൽ കുസൃതിചിരിയോടെ നിൽക്കുകയാണ് ഫഹദ്. ‘ജോജി പിന്നിലുണ്ട്, സൂക്ഷിക്കുക’ എന്നാണ് ചിത്രത്തിന് ഒരു ആരാധകന്‍ രസികൻ കമന്റിട്ടിരിക്കുന്നത്.

ഫഹദിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘ജോജി’ മികച്ച പ്രതികരണം നേടി ആമസോൺ പ്രൈമിൽ സ്ട്രീമിങ് തുടരുകയാണ്.