Saturday 31 July 2021 03:00 PM IST : By സ്വന്തം ലേഖകൻ

‘ഹാപ്പി ബെർത്ത് ഡേ സുപ്സ്’: ഈ ഭാവം നവരസങ്ങളിലുണ്ടോ എന്ന് ആരാധകർ: ചിത്രം വൈറൽ

nazriya

പൃഥ്വിരാജിന്റെ ജീവിതപങ്കാളി സുപ്രിയ മേനോന് ജന്മദിനാശംസകള്‍ നേര്‍ന്ന് രസികൻ ചിത്രവുമായി നസ്രിയ നസീം.

പൃഥ്വിരാജിനും സുപ്രിയയ്‍ക്കും ഒപ്പമുള്ള ഫോട്ടോയാണ് നസ്രിയ പങ്കു വച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രത്യേക രസികൻ ഭാവത്തിലാണ് പൃഥ്വിയും നസ്രിയയും. ചിത്രം ഇതിനോടകം വൈറൽ ആണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് നസ്രിയയുടെ ആശംസ.

നസ്രിയയും ഫഹദും പൃഥ്വിയുടെയും സുപ്രിയയുടെയും കുടുംബ സുഹൃത്തുക്കളാണ്.