Saturday 06 February 2021 09:46 AM IST : By സ്വന്തം ലേഖകൻ

‘സഹോദരിമാർ’ എന്നു നസ്രിയ, ‘റൗഡീസ്’ എന്നു ദുൽഖർ! അമാലിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളുമായി താരം

nazriya

നടി നസ്രിയ നസീമും നടൻ ദുൽഖർ സൽമാന്റെ ഭാര്യ അമാൽ സൂഫിയയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഇടയ്ക്കിടയ്ക്ക് ഒത്തുകൂടാറുണ്ട്.

ഇപ്പോഴിതാ, രണ്ടുപേരും വീണ്ടും കണ്ടുമുട്ടിയപ്പോഴുളള ചിത്രങ്ങൾ നസ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിന് ദുൽഖർ നൽകിയ രസികൻ കമന്റാണ് വൈറൽ.

‘സഹോദരിമാർ’ എന്നായിരുന്നു നസ്രിയ ഫൊട്ടോയ്ക്ക് നൽകിയ കുറിപ്പ്. ഫൊട്ടോ പോസ്റ്റ് ചെയ്തപ്പോൾ ‘റൗഡികൾ’ എന്നായിരുന്നു ദുൽഖർ രസികൻ കമന്റിട്ടത്.