Wednesday 13 October 2021 10:43 AM IST : By സ്വന്തം ലേഖകൻ

ഇനിയും സ്ക്രീനിൽ കാണാം ആ നടനവിസ്മയം...: ലാലേട്ടനൊപ്പവും മമ്മൂക്കയ്ക്കൊപ്പവും രണ്ട് ചിത്രങ്ങൾ വീതം

nedumudi-movies

മലയാളത്തിന്റെ മഹാനടൻ‌ നെടുമുടി വേണുവിന്റെ വിയോഗം സൃഷ്ടിച്ച നടുക്കത്തിലാണ് മലയാള സിനിമയും പ്രേക്ഷകരും. അപ്രതീക്ഷിതമായ മടക്കം. രോഗം കടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പും അദ്ദേഹം അഭിനയത്തിൽ സജീവമായിരുന്നു. ഷൂട്ടിങ് പുരോഗമിക്കുന്നതും റിലീസിങ്ങിനൊരുങ്ങുന്നതുമായ കുറേയധികം ചിത്രങ്ങളാണ് അദ്ദേഹം അഭിനയിച്ചവയായി അണിയറയിലുള്ളത്. ഇതിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള രണ്ടു ചിത്രങ്ങൾ വീതമുണ്ട്.

മമ്മൂട്ടിയുടെ പുഴു, ഭീഷ്മപർവ്വം എന്നിവയും മോഹൻ‌ലാലിന്റെ ആറാട്ട്, മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്നിവയുമാണ‌ിവ.

റിലീസിന് ഒരുങ്ങുന്ന സന്തോഷ് ശിവന്‍ – മഞ്ജു വാരിയര്‍ ചിത്രം ‘ജാക്ക് ആന്‍ഡ് ജില്‍’ ആണ് നെടുമുടിയുടെ മറ്റൊരു ചിത്രം. ഇതിൽ ഒരു പ്രധാന വേഷത്തിലാണ് താരം.

എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ജയരാജ് സംവിധാനം ചെയ്ത സ്വര്‍ഗ്ഗം തുറക്കുന്ന സമയം എന്ന ചിത്രത്തിലും നെടുമുടിയുണ്ട്. നായകനാകുന്ന ഓറഞ്ച് മരങ്ങളുടെ വീട് ആണ് മറ്റൊരു പ്രൊജക്ട്. ഡോ.ബിജുവാണ് സംവിധാനം.