Thursday 12 December 2019 10:45 AM IST : By സ്വന്തം ലേഖകൻ

‘നിന്റെ ഉള്ളിലെ നാഗവല്ലി ഇടയ്ക്കൊക്കെ പുറത്തു വരാറുണ്ടെങ്കിലും...’! പ്രിയ മോഹന് വേറിട്ട ജൻമദിനാശംസകളുമായി നിഹാൽ

nihal

നടിയും നടി പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയുമായ പ്രിയ മോഹന് പിറന്നാൾ ആശംസകള്‍ നേർന്ന് ഭർത്താവ് നിഹാല്‍ പിള്ള. വേറിട്ട ചിത്രവും കുറിപ്പും സഹിതമാണ് നല്ല പാതിക്ക് നിഹാൽ ആശംസ കുറിച്ചത്.

‘നിന്റെ ഉള്ളിലെ നാഗവല്ലി ഇടയ്ക്കൊക്കെ പുറത്തു വരാറുണ്ടെങ്കിലും ഈ ജീവിതത്തിൽ നീ എനിക്കൊപ്പം ഉള്ളത് ഞാൻ ഏറെ ഇഷ്ടപ്പെടുന്നു’ എന്നാണ് നിഹാൽ കുറിച്ചത്. കുറിപ്പിനൊപ്പം ഒരു രസികൻ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രിയയുടെയും നിഹാലിന്റെയും ആദ്യത്തെ കൺമണി വർധാന്റെ ഒന്നാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. കുടുംബാംഗങ്ങളെല്ലാം ചേർന്ന് വർധാന്റെ ജൻമദിനം വലിയ ആഘോഷമാക്കി. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.