നടി അഹാന കൃഷ്ണയ്ക്ക് പിറന്നാള്‍ ആശംസകളുമായി സുഹൃത്തും ഛായാഗ്രാഹകനുമായ നിമിഷ് രവി.
‘ജന്മദിനാശംസകള്‍ പാര്‍ട്ണര്‍, ബെസ്റ്റ് ഫ്രണ്ട്, വിശ്വസ്ത’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിമിഷ് കുറിച്ചത്. ഇരുവരും ഒന്നിച്ചുളള ചിത്രവും നിമിഷ് പങ്കുവച്ചു. ‘താങ്ക്യൂ ക്യൂട്ടീ ’എന്നാണ് നിമിഷിന്റെ ആശംസയ്ക്ക് അഹാന മറുപടി കുറിച്ചത്. നിരവധിയാളുകളാണ് ആശംസകളുമായെത്തുന്നത്.
അഹാനയുടെ ബാല്യകാല സുഹൃത്താണ് നിമിഷ്. അഹാന കൃഷ്ണ നായികയായ ‘ലൂക്ക’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും നിമിഷ് രവിയായിരുന്നു.