Thursday 01 July 2021 12:33 PM IST : By സ്വന്തം ലേഖകൻ

പ്രിയപ്പെട്ടവളേ നിന്നെ ഒരുപാട് മിസ് ചെയ്യുന്നു! അനുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിപ്പുമായി നിമിഷ സജയൻ

nimisha

മലയാളി പ്രേക്ഷകരുടെ പ്രിയ യുവനായികമാരായ നിമിഷ സജയനും അനു സിതാരയും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.

ഇപ്പോഴിതാ, നിമിഷ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ കവരുന്നത്. ‘Sometimes all you need is your best friend ’ എന്നാണ് അനു സിതാരയോടൊപ്പമുള്ള ഒരു മനോഹര ചിത്രം പോസ്റ്റ് ചെയ്ത് നിമിഷ കുറിച്ചിരിക്കുന്നത്. ‘മിസ്സ് യൂ റ്റൂ’ എന്നാണ് ചിത്രത്തിന് അനു സിതാര കമന്റിട്ടിരിക്കുന്നത്.

ഒന്നിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ രണ്ടുപേരും ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.