Tuesday 13 July 2021 03:45 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞുനാവിൽ മധുരംതൊട്ട നിമിഷം: ആര്യന്റെ ചോറൂണ്: വിഡിയോ പങ്കിട്ട് അരുണും നിമ്മിയും

arun-gopan-baby

യുവഗായകനും സംഗീത സംവിധായകനുമായ അരുണ്‍ ഗോപനും ഭാര്യ നിമ്മിക്കും അടുത്തിടെയാണ് ആദ്യത്തെ കണ്‍മണിയായി ആണ്‍കുഞ്ഞ് ജനിച്ചത്. കാത്തിരുന്ന കണ്‍മണി എത്തും മുമ്പുള്ള ബേബി മൂണ്‍ വിശേഷങ്ങളും ഗര്‍ഭകാലത്തെ തയ്യാറെടുപ്പുകളും സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവരോട് അരുണും നിമ്മിയും പങ്കുവച്ചിരുന്നു. പാട്ടും നൃത്തവും നിറച്ച വളകാപ്പു ചടങ്ങും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇപ്പോഴിതാ കൺമണിയുടെ ചോറൂണിന്റെ വിശേഷങ്ങൾ വിഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് അരുണും നിമ്മിയും.

‘അമ്പലത്തിൽ വച്ചാണ് ചോറൂണ് നൽകാൻ ആഗ്രഹിച്ചത്. നിലവിലെ സാഹചര്യത്തിൽ വീട്ടിൽ വച്ചു ചോറൂണ് നടത്താൻ തീരുമാനിക്കുകയായിരുന്നു.’– അരുൺ പറയുന്നു.

ആര്യൻ കുഞ്ഞാവയുടെ ക്യൂട്ട് നിമിഷങ്ങൾ കൊണ്ട് സമ്പന്നമാണ് വിഡിയോ. കുഞ്ഞുനാവ് മധുരം നുകരുമ്പോഴുള്ള നിമിഷമാണ് ഏറ്റവും ഹൃദ്യം. നിമ്മിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പങ്കുവച്ചത്.

വി‍ഡിയോ കാണാം: