Thursday 08 April 2021 12:22 PM IST : By സ്വന്തം ലേഖകൻ

അച്ഛനാകാനൊരുങ്ങുന്നതിന്റെ സന്തോഷത്തിൽ നിരഞ്ജൻ! ആശംസകളുമായി ആരാധകർ

niranjan

അച്ഛനാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് മിനിസ്ക്രീൻ താരം നിരഞ്ജൻ നായർ. ഭാര്യ ഗോപികയ്ക്ക് ഒപ്പമുള്ള ചിത്രവും നിരഞ്ജൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് നിരഞ്ജൻ നായർ. ‘പൂക്കാലം വരവായി’ എന്ന പരമ്പരയിൽ ഹർഷൻ രാജശേഖരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു വരികയാണ് നിരഞ്ജൻ.

രാത്രിമഴ, മൂന്നുമണി, ചെമ്പട്ട്, കാണാക്കുയിൽ, സ്ത്രീപഥം എന്നിവയാണ് നിരഞ്ജന്റെ മറ്റ് ശ്രദ്ധേയ സീരിയലുകൾ. കോട്ടയം കുടമാളൂർ സ്വദേശിയാണ് നിരഞ്ജൻ.