Tuesday 18 February 2020 11:37 AM IST : By സ്വന്തം ലേഖകൻ

ലിവിങ് റിലേഷനിൽ ആണോ ? ഗോസിപ്പുകാരോട് നിഷയ്ക്ക് ചിലത് പറയാനുണ്ട്! മനസ്സ് തുറന്ന് പ്രേക്ഷകരുടെ നീലു

nisha-new

ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലെ നീലു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് നിഷ സാരംഗ്. സിനിമയിലും നിഷ ഇപ്പോൾ സജീവ സാന്നിധ്യമാണ്.

അടുത്തിടെ, ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം തന്റെ അഭിനയ–വ്യക്തി ജീവിതത്തെക്കുറിച്ച് പറഞ്ഞതാണ് വൈറൽ.

പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞപ്പോഴാണ് തന്റെ വിവാഹം നടന്നതെന്നും, അധികം വൈകാതെ തന്നെ രണ്ടു മക്കളുടെ അമ്മയായതായും അതു കൊണ്ട് ആരോഗ്യമുള്ള മുത്തശ്ശി ആകാൻ സാധിച്ചതായും നിഷ അഭിമുഖത്തിൽ വ്യക്തമാക്കി.

പേര് നിഷ സാരംഗ് എന്നാണെങ്കിലും, ശരിക്കുള്ള പേര് നിഷാമോൾ കെ എസ് എന്നാണ്. പ്രായം കൂടുമ്പോൾ കേൾക്കുന്നവർക്ക് എന്തോ പോലെ തോന്നില്ലേ അതു കൊണ്ടാണ് നിഷ സാരംഗ് ആയി മാറിയത്. അച്ഛന്റെ പേര് ശാരംഗധരൻ എന്നാണ്. നിഷ ശാരംഗധരൻ എന്ന് വിളിക്കാൻ ബുദ്ധിമുട്ടാകും എന്നുള്ളത് കൊണ്ട് പേര് ഇങ്ങനെ ആകട്ടെയെന്ന് കരുതി.

ലിവിങ് റിലേഷനിൽ ആണെന്ന് മുൻപ് ഗോസിപ്പിക്കുകൾ പ്രചരിച്ചിരുന്നില്ലേ എന്ന അവതാരകയുടെ ചോദ്യത്തിനും നിഷ കൃത്യമായ മറുപടി നൽകി. ഗോസിപ്പുകൾക്ക് എന്നെ അറിയാവുന്നവർ കൃത്യമായ മറുപടി നല്കിയിട്ടുണ്ട്. ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നവർ പ്രചരിപ്പിക്കട്ടെ. പക്ഷേ ഒന്ന് ചിന്തിക്കുക, നിങ്ങൾക്കും ഒരു കുടുംബമുണ്ട്. അവർക്കും ഇതേപോലെ എന്തെങ്കിലും കേൾക്കേണ്ടി വരുമ്പോൾ മാത്രമേ ആ സങ്കടം മനസിലാവുകയുള്ളൂ എന്നും താരം വ്യക്തമാക്കി.