Saturday 10 July 2021 10:56 AM IST : By സ്വന്തം ലേഖകൻ

‘ഇരട്ടകളെപ്പോലെയുണ്ടല്ലോ...അമ്മയുടെ തനിപ്പകർപ്പാണ് മകൾ’! മകൾക്കൊപ്പമുള്ള പുതിയ വിഡിയോയുമായി നിത്യ ദാസ്

nithya-das

മകൾ നൈനയ്ക്ക് ഒപ്പമുള്ള പുതിയ വിഡിയോയുമായി മലയാളത്തിന്റെ പ്രിയതാരം നിത്യ ദാസ്. ‘വനിത’ യുടെ കവർഷൂട്ടുമായി ബന്ധപ്പെട്ടാണ് ഇരുവരും ഈ വിഡിയോയിൽ കാണും പോലെ ഒരേ സ്റ്റൈലിൽ എത്തിയത്.

വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ടെലിവിഷൻ പരിപാടികളിലും സോഷ്യൽ മീഡിയയിലും സജീവമാണ് നിത്യ ദാസ്. മകൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

Looks like sisters, Totally confused. Whos mom whos daughter, woow u both really look like twins in the second dress എന്നൊക്കെയാണ് പുതിയ വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.

2001 ൽ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അഭിനയരംഗത്തെത്തിയത്. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.