Monday 26 October 2020 03:01 PM IST : By സ്വന്തം ലേഖകൻ

നിറവയറോടെ മലയാളികളുടെ ‘കല്യാണി’! രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പില്‍ താരം

niya

ഇപ്പോൾ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് നടി നിയയും ഭർത്താവ് രഞ്ജിത്തും. ഭർത്താവിനും മൂത്ത മകനുമൊപ്പം ലണ്ടനിലാണ് നിയ താമസം.

നിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത നിറവയറോടെ നിൽക്കുന്ന തന്റെ ഏറ്റവും പുതിയചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറൽ.

നിയയും രഞ്ജിത്തും പ്രണയിച്ച് വിവാഹിതരായവരാണ്. രഞ്ജിത്തിന് ഐടി മേഖലയിലാണ് ജോലി. യാഹൂ മെസഞ്ചർ വഴി പരിചയപ്പെട്ട്, സുഹൃത്തുക്കളായി. അത് പതിയെ പ്രണയമായി വളരുകയായിരുന്നു. അറു വർഷം പ്രണയിച്ച ശേഷമാണ് വീട്ടിൽ പറഞ്ഞത്. ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെയായിരുന്നു വിവാഹം. രോഹിത് ആണ് ദമ്പതികളുടെ മകൻ. രണ്ടാം ക്ലാസിൽ പഠിക്കുന്നു.