Thursday 16 September 2021 10:28 AM IST : By സ്വന്തം ലേഖകൻ

‘ഈ കപ്പൽ െകാടുങ്കാറ്റിൽ‌ ഉലയില്ല സാർ’: വനിതാ മുഖ്യമന്ത്രിയാകാൻ താൽപര്യമുണ്ടോ ? വേറിട്ട കാസ്റ്റിങ് കോള്‍ വീണ്ടും

nna-than-kesu-kodu

വേറിട്ട കാസ്റ്റിങ് കോളുമായി വീണ്ടും ‘ന്നാ താൻ കേസ്െകാട്’ ടീം. വനിതാ മുഖ്യമന്ത്രിയായി അഭിനയിക്കാൻ ആളെ തേടിയാണ് പുതിയ പരസ്യം. കാസ്റ്റിങ് കോള്‍ പോസ്റ്ററിൽ ‘ഈ കപ്പൽ െകാടുങ്കാറ്റിൽ‌ ഉലയില്ല സാർ. കാരണം ഇതിെനാരു കപ്പിത്താനുണ്ട്...?’ എന്ന, ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രശസ്തമായ വാചകമാണ് പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ന്നാ താൻ കേസ്െകാട്’ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സംവിധാനം ചെയ്യുന്നത്.