Saturday 21 May 2022 02:18 PM IST : By സ്വന്തം ലേഖകൻ

ഒരു കോടി പിറന്നാൾ ആശംസകൾ ലാലേട്ടാ...: ഒടിയൻ ഹിന്ദി പതിപ്പ് ഒരു കോടി വ്യൂസ്

odiyan

ഒടിയൻ ഹിന്ദി പതിപ്പ് ഒരു കോടി ആളുകളിലെത്തിയ സന്തോഷം പങ്കുവച്ച്, മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ വി.എ. ശ്രീകുമാർ.

‘ഒരു കോടി ഹിന്ദി പ്രേക്ഷകരിലേയ്ക്ക് മൂന്ന് ആഴ്ചകൾക്കുള്ളിൽ ഒടിയൻ എത്തിയ സന്തോഷം പങ്കുവയ്ക്കുന്നു. മൊഴിമാറ്റിയ ഹിന്ദി ഒടിയൻ യുട്യൂബിൽ വീക്ഷിച്ച പ്രേക്ഷകർ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണ് കമന്റു ബോക്സ് നിറയെ. ആർആര്‍ആർ ഹിന്ദിയിൽ വിതരണം ചെയ്യുകയും കഹാനി, ഗംഗുഭായ് തുടങ്ങിയ സൂപ്പർഹിറ്റുകൾ നിർമ്മിക്കുകയും ചെയ്ത പെൻമൂവിസാണ് ഒടിയൻ ഹിന്ദി പ്രേക്ഷകരിൽ എത്തിച്ചത്. 1,00,00,000 പിറന്നാൾ ആശംസകൾ ലാലേട്ടാ.’– ശ്രീകുമാർ പറഞ്ഞു.

വി.എ. ശ്രീകുമാർ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ എഴുതിയത് ഹരികൃഷ്ണനാണ്. പ്രകാശ് രാജ്, മഞ്ജു വാരിയർ, നരേൻ , സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.