Wednesday 30 November 2022 11:51 AM IST : By സ്വന്തം ലേഖകൻ

അടിക്കും ഇടിക്കും ഒരിടവേള കൊടുത്തു കൊണ്ട് ഞങ്ങളെത്തുന്നു...: ‘ഓ മേരി ലൈല’ യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

mary-laila

ആന്‍റണി വര്‍ഗീസ് നായകനാകുന്ന ‘ഓ മേരി ലൈല’ ഡിസംബർ റിലീസായി ഡിസംബർ 23ന് തിയറ്ററുകളിൽ. നവാഗതനായ അഭിഷേക് കെ എസ് ആണ് ‘ഓ മേരി ലൈല’ സംവിധാനം ചെയ്യുന്നത്. ലൈലാസുരൻ എന്ന കോളജ് വിദ്യാർത്ഥിയുടെ വേഷത്തിലാണ് ആന്റണി വർഗീസ് ചിത്രത്തിൽ.

അനുരാജ് ഒ ബിയുടേതാണ് തിരക്കഥ. ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മ്മാണം. അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്.

സോന ഒലിക്കൽ, നന്ദന രാജൻ, ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.