Thursday 03 December 2020 11:51 AM IST : By സ്വന്തം ലേഖകൻ

ആരാണെന്നു മനസ്സിലായോ...? സഹോദരനൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവച്ച് പ്രിയതാരം

ranjini

സഹോദരൻ ശ്രീപ്രിയനൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ച് മനോഹരമായ കുറിപ്പുമായി മലയാളത്തിന്റെ പ്രിയനടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്.

ചിത്രത്തിൽ തന്റെ തലയിൽ വച്ചിരിക്കുന്ന വെള്ള ഹെയർബാൻഡിനെക്കുറിച്ചാണ് രഞ്ജിനിയുടെ രസികൻ കുറിപ്പ്. തലയില്‍ വെച്ചിട്ടുള്ള ആ വൃത്തികെട്ട വെളുത്ത ഹെയര്‍ബാന്‍ഡ് ഏകദേശം ഒരു വര്‍ഷത്തോളം എന്നും തലയില്‍ വയ്ക്കുമായിരുന്നു. ഒരുതവണ പുതിയ ഹെയര്‍കട്ടുമായി സ്‌കൂളില്‍ ചെന്നപ്പോള്‍ കളിയാക്കി ചിരികള്‍ നേരിടേണ്ടി വന്നു. അന്ന് മുതല്‍ മുടി വളരുന്നത് വരെ അത് പുറകിലേക്ക് വച്ച് മറച്ച് പിടിക്കാനായിരുന്നു ആ ബാന്‍ഡ് വെച്ചിരുന്നത്. അങ്ങനെ എനിക്ക് ഒരുപാട് ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും രഞ്ജിനി കുറിച്ചു.

‘why can’t you still be this tiny, cute and helpless’ എന്നാണ് കുറിപ്പിൽ സഹോദരനോട് താരം ചോദിക്കുന്നു.