Friday 28 January 2022 10:22 AM IST : By സ്വന്തം ലേഖകൻ

‘ഇല്ലെങ്കിൽ ഞാൻ മാത്രം ഒറ്റപ്പെട്ട് പോയേനെ..’: പൃഥ്വിരാജിന് നന്ദി പറഞ്ഞ് ഒമർ ലുലു

omar

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി കണ്ട്, സംവിധായകൻ ഒമർ ലുലു സോഷ്യൽ മീഡിയയിൽ കുറിച്ചത് വൈറൽ.

‘ബ്രോ ഡാഡിക്ക്, നന്ദി പൃഥ്വിരാജ് സുകുമാരൻ, ഇല്ലെങ്കിൽ ഞാൻ മാത്രം ഒറ്റപ്പെട്ട് പോയേനെ..’ നാടോടിക്കാറ്റിലെ ദാസന്റേയും ജയന്റേയും ചിത്രം പങ്കിട്ട് ഒമർ കുറിച്ചതിങ്ങനെ.

മോഹൻലാൽ, പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർ‍ശൻ, സൗബിൻ, ജഗദീഷ്, ലാലു അലക്സ്, കനിഹ, മുരളി ഗോപി തുടങ്ങി നിരവധി താരങ്ങളാണ് ‘ബ്രോ ഡാഡി’യിൽ അണിനിരക്കുന്നത്.