Wednesday 11 November 2020 04:12 PM IST : By സ്വന്തം ലേഖകൻ

ഇനി മുതൽ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ; പുതിയ ഭേദഗതിയുമായി കേന്ദ്രസർക്കാർ

nene

നെറ്റ്ഫ്ലിക്സ്,  ആമസോൺ പ്രൈം ഉൾപ്പടെയുള്ള ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം. കേന്ദ്രസർക്കാർ ഒടിടി പ്ലാറ്റ്ഫോമുകളെയും ഓൺലൈൻ ന്യൂസ് പോർട്ടലുകളെയും വാർത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കിയതാണ് നിയന്ത്രണത്തിന് കാരണം.

ഇതുവരെ ഒടിടി പ്ലാറ്റ്ഫോമുകളുടെ കൺടെന്റുകൾക്ക് സർക്കാരിന്റേതായ സെൻസറിങ് സർട്ടിഫിക്കേഷൻ ഉണ്ടായിരുന്നില്ല. എന്നാൽ ഇനി മുതൽ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കത്തെ സംബന്ധിച്ച്  നിയന്ത്രണമുണ്ടാകും. മാത്രമല്ല അതിനായി പ്രത്യേകം ഉദ്യോഗസ്ഥനെ നിയമിക്കാനും തീരുമാനമായി. ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രക്കാൻ എന്ത് സംവിധാനമാണ് ഉള്ളതെന്ന് ചോദിച്ചു സുപ്രീം കോടതിയിലെത്തിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

Tags:
  • Movies