Friday 26 July 2019 12:45 PM IST : By സ്വന്തം ലേഖകൻ

അർജുനൻ മാഷിന്റെ കാൽചുവട്ടിലിരുന്നു പാടി പി. ജയചന്ദ്രന്‍! സ്നേഹ സംഗീതത്തിന്റെ ഹൃദ്യനിമിഷം: വിഡിയോ

jayachandran

മലയാളസിനിമാ സംഗീതത്തിലെ രണ്ടു നിത്യവിസ്മയങ്ങളാണ് എം.കെ അർജുനനും പി.ജയചന്ദ്രനും. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഒരു സൗഹൃദ നിമിഷത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

അർജുനൻ മാഷിന്റെ കാൽചുവട്ടിൽ, നിലത്തിരുന്ന് പ്രിയഗുരുവിന് സംഗീതം കൊണ്ട് ആദരമർപ്പിക്കുന്ന പി. ജയചന്ദ്രനാണ് വിഡിയോയിൽ.

ഈ ഹൃദ്യമായ വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

മലയാളിക്ക് എക്കാലവും ഒാർത്തിരിക്കാൻ ഒരുപിടി പാട്ടുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് എം.കെ അർജുനൻ–പി.ജയചന്ദ്രൻ ടീം.

പാട്ടിന്റെ അവസാനം അർജുനൻ മാഷിന്റെ കാലിൽ തൊട്ടുള്ള ജയചന്ദ്രന്റെ സ്നേഹപ്രകടനവും വിഡിയോയിൽ കാണാം. ‘നക്ഷത്രകിന്നരൻമാർ വിരുന്നു വന്നു’ എന്ന ഗാനമാണ് പി. ജയചന്ദ്രൻ പാടിയത്.