Thursday 21 October 2021 11:37 AM IST : By സ്വന്തം ലേഖകൻ

ചെളിയിൽ മുങ്ങി നിവിന്റെ ലുക്ക്: ‘പടവെട്ട്’ പുതിയ പോസ്റ്റർ ശ്രദ്ധേയമാകുന്നു

nivin

നിവിന്‍ പോളി നായകനാകുന്ന പടവെട്ടിന്റെ പുതിയ പോസ്റ്റർ ശ്രദ്ധേയമാകുന്നു. നവാഗതനായ ലിജു കൃഷ്‍ണ സംവിധാനം ചെയ്യുന്ന ‘പടവെട്ട്’ സണ്ണി വെയ്‍ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമാണ്. മുഖത്താകെ ചെളിയണിഞ്ഞാണ് പോസ്റ്ററിൽ നിവിൻ പോളിയുടെ ലുക്ക്.

അദിതി ബാലനാണ് നായിക. മഞ്ജു വാരിയര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനഗിരി തങ്കരാജ്, ബാലന്‍ പാറയ്ക്കല്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ദീപക് ഡി മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.