Monday 21 September 2020 10:54 AM IST : By സ്വന്തം ലേഖകൻ

‘വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതി സംവിധാനം ചെയ്യും’! ‘പാർട്ടി’ പ്രഖ്യാപിച്ച് ആഷിഖ് അബു

party

നടൻ വിനായകൻ സംവിധായകനാകുന്നു. വിനായകൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പാർട്ടി സംവിധായകൻ ആഷിഖ് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും ചേർന്നാണ് നിർമിക്കുന്നത്.

‘നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതി സംവിധാനം ചെയ്യും. ‘പാർട്ടി’ അടുത്ത വർഷം’. – ചിത്രം പ്രഖ്യാപിച്ച് ആഷിഖ് അബു കുറിച്ചു.

ജൂനിയർ ആർടിസ്റ്റ് ആയി സിനിമയിലെത്തി പിന്നീട് മികച്ച അഭിനേതാവിനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ നടനാണ് വിനായകൻ. ട്രാൻസ് ആണ് അദ്ദേഹം അവസാനം അഭിനയിച്ച ചിത്രം.