Wednesday 25 November 2020 02:31 PM IST : By സ്വന്തം ലേഖകൻ

കൺമണിയെ കാത്തിരിക്കുന്നതിന്റെ സന്തോഷങ്ങൾ...! വളക്കാപ്പ് ചടങ്ങിന്റെ വിഡിയോ പങ്കുവച്ച് പാർവതി

parvathy

അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് നടിയും മോഡലുമായ പാർവതി കൃഷ്ണ. താരത്തിന്റെ ഗർഭകാല ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ഇപ്പോഴിതാ, തന്റെ വളക്കാപ്പ് ചടങ്ങിന്റെ വിഡിയോ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും ശ്രദ്ധേയമാകുന്നു. സംഗീത സംവിധായകനായ ബാലഗോപാൽ ആണ് പാർവതിയുടെ ഭർത്താവ്.

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് പാർവതി. പിന്നീട് മ്യൂസിക് ആൽബങ്ങളിലൂടെയും താരം ശ്രദ്ധ നേടി.