Friday 28 October 2022 02:29 PM IST : By സ്വന്തം ലേഖകൻ

‘The wonder begins’ പോസ്റ്റ് സിനിമാ പ്രൊമോഷന്റെ ഭാഗം: അഞ്ജലി മേനോന്റെ പുതിയ ചിത്രം വരുന്നു...

parvathy-2

പ്രെഗ്നൻസി കിറ്റിന്റെ ചിത്രം പങ്കുവച്ച്, ‘The wonder begins!’ എന്ന കുറിപ്പുമായി മലയാളത്തിന്റെ പ്രിയതാരം പാർവതി തിരുവോത്തും ഗായിക സയനോരയുൾപ്പടെയുള്ളവർ എത്തിയത് സിനിമാ പ്രൊമോഷന്റെ ഭാഗമെന്ന് സൂചന.

എന്താണ് പോസ്റ്റിനു പിന്നിലെന്ന് കുറിപ്പിലും ചിത്രത്തിലും വ്യക്തമല്ലാത്തതിനാൽ പ്രിയതാരങ്ങളുടെ പോസ്റ്റിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ ചർ‌ച്ചകൾ സജീവമാണ്.

നിരവധി ആരാധകരാണ് പോസ്റ്റുകൾക്കു താഴെ എന്താണ് കാര്യം എന്ന ചോദ്യങ്ങളുമായി എത്തുന്നത്.