Thursday 16 September 2021 11:01 AM IST : By സ്വന്തം ലേഖകൻ

കുടുംബത്തിലെ പുതിയ സന്തോഷം പങ്കുവച്ച് മൃദുലയും പാർവതിയും: ആശംസകളുമായി ആരാധകർ

mridula

മലയാളത്തിന്റെ പ്രിയ മിനിസ്ക്രീൻ താരങ്ങളാണ് മൃദുല വിജയ്‌യും അനിയത്തി പാർവതി വിജയ്‌യും. അടുത്തിടെയായിരുന്നു മൃദുലയുടെയും നടൻ യുവകൃഷ്ണയുടെയും വിവാഹം. ഇപ്പോഴിതാ, കുടുംബത്തിലെ പുതിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മൃദുലയും പാർവതിയും. പാർവതി അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് കുടുബം. ക്യാമറാമാന്‍ അരുണ്‍ ആണ് പാര്‍വതിയുടെ ജീവിതപങ്കാളി.

അഞ്ചാം മാസത്തിലേക്ക് താന്‍ കടക്കുകയാണ്. ബേബി ലോഡിങ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം എന്റെ ശരീരം എനിക്ക് സമ്മാനിച്ചിരിക്കുന്നു, ഞാന്‍ അമ്മയാകാന്‍ പോകുന്നു എന്നാണ് പാര്‍വതി സോഷ്യൽ മീഡിയയിൽ കുറിച്ചത്.