Wednesday 17 August 2022 12:25 PM IST : By സ്വന്തം ലേഖകൻ

‘രണ്ടു വർഷത്തിലേറെയുള്ള അദ്ധ്വാനത്തിന്റെയും സിനിമയെന്ന ആവേശത്തിന്റെയും ഫലം’: മേക്കിങ് വിഡിയോ ശ്രദ്ധേയമാകുന്നു

pathonpatham

വിനയൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ട്’ന്റെ മേക്കിങ് വിഡിയോ ശ്രദ്ധേയമാകുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലയുധപണിക്കരുടെ കഥ പറയുന്ന ഈ ചിത്രം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമിച്ചിരിക്കുന്നത്.

അന്‍പതില്‍ അധികം മുൻനിര താരങ്ങളുള്ള ചിത്രത്തില്‍ ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പടെ അന്‍പതിനായിരത്തില്‍ അധികം ആളുകൾ പങ്കാളികളായിട്ടുണ്ട്.

ആയിരത്തലധികം സെറ്റ് ഡെക്കറേഷനുകൾ ചിത്രത്തിനായി ഉപയോഗിച്ചിട്ടുണ്ട്. കൊട്ടാരം ഉള്‍പ്പടെയുള്ള സെറ്റുകള്‍ കൃത്രിമമായി ഉണ്ടാക്കുകയായിരുന്നു. 110 ദിസമായിരുന്നു സിനിമയുടെ ചിത്രീകരണം.

സിജു വിൽസൺ വേലായുധപണിക്കരെ അവതരിപ്പിച്ച ചിത്രം തിരുവോണ ദിനമായ സെപ്തംബർ 8ന് കേരളത്തിൽ തീയറ്ററുകളിലെത്തും.

‘എല്ലാ പ്രിയ സുഹൃത്തുക്കളും താഴെ പോസ്റ്റു ചെയ്തിരിക്കുന്ന ലിങ്കിലൂടെ ഈ മേക്കിംഗ് വീഡിയോ കാണണമെന്ന് അഭ്യർത്ഥിക്കുന്നു.. പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ ഒരുപാട് ആളുകളുടെ രണ്ടു വർഷത്തിലേറെയുള്ള അദ്ധ്വാനത്തിൻെറയും, സിനിമയെന്ന ആവേശത്തിൻെറയും ഫലമായി ഉണ്ടായ സൃഷ്ടിയാണ്..

ഇതു വരെ നമ്മുടെ ചരിത്രസിനിമകളിലൊന്നും പ്രതിപാദിക്കാത്ത ആ കാലഘട്ടത്തിലെ വളരെ തീക്ഷ്ണമായ ചില വിഷയങ്ങളും..

അധസ്ഥിത ജനതയ്ക്കു വേണ്ടി അന്ന് ധീര പോരാട്ടം നടത്തിയ ഒരു നവോത്ഥാന നായകൻെറ ജീവിതവുമാണ് ഈ സിനിമയിലൂടെ പറയുന്നത്..

ഈ സിനിമ സാക്ഷാത്കരിക്കാൻ അക്ഷീണ പരിശ്രമം നടത്തിയ എല്ലാ സഹപ്രവർത്തകരേയും അഭിനന്ദിക്കുന്നു...’.– മേക്കിങ് വിഡിയോ പങ്കുവച്ച് വിനയൻ കുറിച്ചതിങ്ങനെ.