Friday 14 January 2022 11:17 AM IST : By സ്വന്തം ലേഖകൻ

‘ഹെലന്‍’ സംവിധായകന്റെ തിരക്കഥയിൽ മുകേഷിന്റെ ‘ഫിലിപ്സ്’: ഫസ്റ്റ് ലുക്ക് എത്തി

philips

മുകേഷും ഇന്നെസെന്റും നോബിൾ ബാബുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫിലിപ്സ്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ആൽഫ്രെഡ് കുര്യൻ ജോസഫ് ആണ് ചിത്രം സംവിധാനം ചെയുന്നത്. ‘ഹെലൻ’ സിനിമയുടെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറും, ആൽഫ്രഡും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ചിത്രത്തിൽ മുകേഷിന്റെ മക്കളായ ബിറ്റി, ബ്ലെസി എന്നീ കഥാപാത്രങ്ങൾക്കുവേണ്ടിയുള്ള കാസ്റ്റിങ് കോൾ ശ്രദ്ധ നേടിയിരുന്നു.

ഛായാഗ്രഹണം ജെയ്സൺ ജേക്കബ്, സംഗീതം ഹിഷാം അബ്ദുൾ വഹാബ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമാണം.