Friday 17 January 2020 12:47 PM IST : By സ്വന്തം ലേഖകൻ

ഓറഞ്ച് സാരിയിൽ ‘പൊങ്കൽ ലുക്ക്’! ക്യൂട്ട് ചിരിയിൽ തിളങ്ങി പൂർണിമ: ചിത്രങ്ങൾ വൈറൽ

poornima

തകർപ്പന്‍ കോസ്റ്റ്യൂമിലുള്ള തന്റെ ചിത്രങ്ങൾ ഇടയ്ക്കിടെ പൂർണിമ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അഭിനേത്രി എന്നതിനൊപ്പം ഫാഷൻ ഡിസൈനൽ എന്ന നിലയിലും തന്റെതായ ഇടം പൂർണിമ സ്വന്തമാക്കിക്കഴിഞ്ഞു.

ഇപ്പോഴിതാ, തന്റെ പുത്തൻ ലുക്കിലുള്ള ചിത്രവുമായി വീണ്ടും ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ് താരം. ഓറഞ്ച് നിറത്തിലുളള ഷിഫോണ്‍ സാരിയും മഞ്ഞ സ്ലീവ് ലെസ് ബ്ലൗസും ഒപ്പം വൈറ്റ് ഷൂസും ധരിച്ചു കൊണ്ടുള്ള പൂര്‍ണിമയുടെ ലുക്ക് ഇതിനകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. രണ്ടു ഭാഗത്തേക്കും തലമുടി പിന്‍ ചെയ്ത്, വലിയ കമ്മലുകളണിഞ്ഞാണ് താരം ചിത്രത്തിൽ.

സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യമാണ്. തന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടു നിന്ന പൂർണിമ അടുത്തിടെ വൈറസ് എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് ആഘോഷമാക്കിയിരുന്നു.