മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂർണിമയും. തങ്ങളുടെ ജീവിതത്തിലെ പുത്തൻ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, പുതിയ വീട്ടിൽ ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പൂർണിമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് വൈറൽ. കഴിഞ്ഞ മേയ് മാസത്തിലാണ് ഇരുവരും പുതിയ വീട്ടിലേക്ക് താമസം മാറിയത്.
ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങൾ പൂർണിമ പങ്കുവച്ചത് ഇതിനകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇന്ദ്രജിത്തിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനെയും ചിത്രങ്ങളിൽ കാണാം.