Wednesday 17 June 2020 12:27 PM IST : By സ്വന്തം ലേഖകൻ

കട്ട ഫാൻസിന് ഇതാ ‘പൊറോട്ട സോങ്ങ്’! കളക്ടർ ബ്രോയുടെ വരികൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ: വിഡിയോ

porotta

ആസ്വാദക ശ്രദ്ധ നേടി ‘പൊറോട്ട സോങ്ങ്’. പൊറോട്ട ഹാഷ്ടാഗുകൾ ട്രെൻഡിങ് ആകുന്നത്തിന്റെ പശ്ചാത്തലത്തിൽ പൊറോട്ടയുടെ ജി എസ് ടി വർദ്ധനവിനെതിരെയുള്ള മലയാളി പ്രതിഷേധങ്ങളിൽ വ്യത്യസ്തമാണ് ഈ ‘പൊറോട്ട സോങ്ങ്’.

ഫെയ്സ്ബുക്ക് കൂട്ടായ്മയായ മല്ലു കഫെയാണ് പൊറോട്ട സോങ്ങിനു പിന്നിൽ. മല്ലു കഫെയ്ക്കു വേണ്ടി ഗ്രൂപ്പിലെ അംഗമായ കളക്ടർ ബ്രോ എൻ. പ്രശാന്ത് ഐ.എ.എസ് ആണ് വരികൾ എഴുതിയത്. സംഗീതം ഷിബു ജോഷ്യോ, റിയാസ് മുഹമ്മദ് എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം–ഉമ്മർ ഗുൽമോഹർ. എഡിറ്റിങ്ങ് അനീഷ് കുമാറും vfx സിയാസും ശ്രീനാഥ് നാരായണനും ചേർന്നുമാണ് നിർവഹിച്ചിരിക്കുന്നത്. സംവിധാനം ഡാറ്റസ് വേലായുധനും ലിനി സുഭാഷും ചേർന്നാണ്. സീറോ ബഡ്ജറ്റിൽ പൂർത്തിയാക്കിയ ഈ വിഡിയോ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ തമ്മിൽ കാണാതെ വ്യത്യസ്ത സ്ഥലങ്ങളിലാണ് ചിത്രീകരിച്ചത്.

തമ്മിൽ കാണാതെ വിഡിയോ ചിത്രീകരിച്ചു പൂർത്തിയാക്കുക എന്നത് തികച്ചും ശ്രമകരമായിരുന്നെങ്കിലും നല്ല രീതിയിൽ ചെയ്തു പൂർത്തിയാക്കാനായതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ.

വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായ മലയാളികളുടെ ഒഫീഷ്യൽ പേജിലൂടെ ആയിരുന്നു പൊറോട്ട സോങ് പുറത്തിറക്കിയത്.