Monday 09 December 2019 05:31 PM IST : By സ്വന്തം ലേഖകൻ

‘നിങ്ങൾ നല്ലൊരു നടൻ മാത്രമല്ല, നല്ല മനുഷ്യനുമാണ്’! നിറകണ്ണുകളോടെ മാമാങ്കം നായിക: വിഡിയോ

prachi-1

മാമാങ്കം റിലീസിനെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് മാമാങ്കം ടീം. അടുത്തിടെ നടന്നൊരു പ്രമോഷൻ പരിപാടിയിൽ മാമാങ്കം സിനിമയിലെ നായിക പ്രാചി തെഹ്ലാൻ മമ്മൂട്ടിയെക്കുറിച്ച് പറയവേ വികാരഭരിതയായതിന്റെ വിഡിയോയാണ് ഇപ്പോൾ വൈറൽ.

‘‘കഴിഞ്ഞ ദിവസം ആക്ടിങ് കരിയറിൽ എന്തായി തീരണമെന്നാണ് ആഗ്രഹമെന്ന് ഒരാൾ ചോദിച്ചു, ഞാൻ പറഞ്ഞു മമ്മൂക്കയാകണമെന്ന്. ഞാനൊരാളുടെയും കടുത്ത ആരാധികയല്ല. പക്ഷേ ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റ ആരാധികയാണ്. നല്ലൊരു നടനെന്നപ്പോലെ നല്ലൊരു മനുഷ്യനുമാണ് മമ്മൂക്ക”.– നിറകണ്ണുകളോടെ പ്രാചി പറഞ്ഞു.

താൻ വികാരഭരിതയാകാനുളള കാരണം പിന്നീട് ഫെയ്സ്ബുക്കിൽ പ്രാചി കുറിച്ചു. നിങ്ങളുടെ ആരാധകരുടെ പട്ടികയിൽ എന്റെ പേര് ചേരുന്നതിനുള്ള പ്രധാന കാരണം നിങ്ങൾ നല്ലൊരു മനുഷ്യനായതിനാലാണ്. നിങ്ങൾ ഞങ്ങളെ കുടുംബം പോലെയാണ് കാണുന്നത്. ഞാൻ ഭാഗ്യവതിയും അനുഗ്രഹീതയുമാണ്. നിങ്ങൾ എല്ലായ്പോഴും എന്റെ പ്രചോദനമായിരിക്കും എന്നും മമ്മൂക്കയെക്കുറിച്ച് പ്രാചി എഴുതി.